ആര്‍ത്തവം മുടങ്ങുക, ക്ഷീണം – തളര്‍ച്ച എന്നിവ അനുഭവപ്പെടുക , ഛര്‍ദ്ദി, മനംപിരട്ടല്‍, ‘മോണിംഗ് സിക്ക്നെസ്’ വയര്‍ വീര്‍ത്ത് വരിക തുടങ്ങിയവ ഒരു ഗര്‍ഭിണിയ്ക്ക് ഉണ്ടാകുന്ന ലക്ഷങ്ങളാണ്. എന്നാല്‍ ഈ ലക്ഷണങ്ങളെല്ലാമുണ്ടായിട്ടും ഗര്ഭിണിയല്ലെങ്കിലോ? എന്തുകൊണ്ടാകും അങ്ങനെ? കാരണമിതാണ്.
ആര്‍ത്തവം മുടങ്ങുന്നതുള്‍പ്പെടെ ഗര്‍ഭിണിയാണെന്ന് സൂചനകള്‍ നല്കുന്ന ലക്ഷണങ്ങളെല്ലാം ഉണ്ടായിട്ടും ഗര്‍ഭാവസ്ഥ ഇല്ലാതിരിക്കുന്നഅവസ്ഥയുണ്ട് . ‘സ്യൂഡോസയേസിസ്’ അഥവാ ഇല്ലാഗര്‍ഭം എന്നാണ് ഇത് അറിയപ്പെടുന്നത്. മിക്കവാറും മനസുമായി ബന്ധപ്പെട്ടാണ് ഈ അവസ്ഥ രൂപപ്പെടുന്നതത്രേ.
അമ്മയാവാനുള്ള തീവ്രമായ അഭിനിവേശം മുതല്‍ പല തവണ അബോര്‍ഷനായത്, ഒരിക്കലും അമ്മയാകില്ലെന്ന സത്യം തിരിച്ചറിഞ്ഞത്, വിഷാദം തുടങ്ങി ഒരുപിടി മാനസികവിഷമതകള്‍ മൂലം ഇല്ലാഗര്ഭമുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലൈംഗികപീഡനം, ലൈംഗികമായ ചൂഷണം മുതലായ പ്രശ്നങ്ങളെത്തുടര്‍ന്നും ‘സ്യൂഡോസയേസിസ്’ ഉണ്ടാകാറുണ്ട്. ചിലരിലാണെങ്കില്‍ വയറ്റിനകത്ത് ചെറിയ മുഴ രൂപപ്പെടുന്നതിന്റെ ഭാഗമായും ഇതുണ്ടാകാം.
ഈ അസുഖത്തിന് സ്നേഹവും കരുതലുമാണ് വേണ്ട പ്രധാന ചികിത്സ. മാസങ്ങള്‍ മുതല്‍ വര്‍ഷങ്ങള്‍ വരെ ഇതേ മാനസികാവസ്ഥയില്‍ തുടരുന്ന സ്ത്രീകളുണ്ട്. എന്നാല്‍ വര്‍ഷത്തിലൊന്നോ രണ്ടോ എന്ന കണക്കിലൊക്കെ വളരെ അപൂര്‍വ്വമായേ ‘സ്യൂഡോസയേസിസ്’ രോഗം റിപ്പോർട്ട് ചെയ്യാറുള്ളു. മാനസികവിഷമതകളുടെ ചരിത്രമുള്ളവരാണെങ്കിൽ അതിനെ യുക്തിപൂർവ്വം അതിജീവിക്കാനുള്ള ശ്രമം കൊണ്ട് ഈ അപൂർവ്വരോഗത്തിന്റെ പിടിയിലേക്കെത്താതിരിക്കാൻ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക