പോഷകഗുണമുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയ ഡയറ്റാണ് സീറോ ഡയറ്റ്. പച്ചക്കറി സൂപ്പുകൾ, സാലഡുകൾ എന്നിവ സീറോ ഡയറ്റിന്റെ പ്രധാന ഘടകങ്ങളാണ്. സീറോ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം
ഒന്ന്
ദിവസവും 500 കിലോ കലോറി ലഭിക്കുന്ന രീതിയിലുള്ള ഭക്ഷണക്രമവും അതോടൊപ്പം രണ്ടു മണിക്കൂർ ദെെർഘ്യം വരുന്ന വ്യായാമവും ആവശ്യമാണ്.
രണ്ട്
നിർജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കുക. കരിക്കിൻ വെള്ളം, നാരങ്ങാ വെള്ളം, മോരു വെള്ളം എന്നിവ ഉൾപ്പെടുത്തണം.
മൂന്ന്.
ഇടനേരങ്ങളിൽ കഴിക്കുന്ന പലഹാരങ്ങൾ നട്സ് ആക്കണം
നാല്
വിറ്റാമിനുകൾ,ധാതുക്കൾ ധാരാളം അടങ്ങിയ പച്ച ഇലക്കറികൾ എന്നിവ ഉൾപ്പെടുത്തണം.
അഞ്ച്
ചോറ് പൂർണമായി ഒഴിവാക്കി തവിടുകൂടിയ ധാന്യങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക
ആറ്
തൊലിയോടുകൂടിയതും മുളപ്പിച്ചതുമായ പയറുവർഗങ്ങൾ, പരിപ്പ്, മീൻ, മുട്ടയുടെ വെള്ള എന്നിവ ഉപയോഗിക്കാം.
ഏഴ്
പച്ചക്കറി സൂപ്പുകൾ, പാതി വേവിച്ച പച്ചക്കറികൾ, സാലഡുകൾ, അരിഞ്ഞ പഴങ്ങൾ എന്നിവ സീറോ ഡയറ്റിന്റെ പ്രധാനഘടകങ്ങളാണ്.
എട്ട്
കൊഴുപ്പില്ലാത്ത പാൽ ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കുക
ഒൻപത്
ചോക്ലേറ്റുകൾ, കേക്കുകൾ, ഐസ്ക്രീം, ബർഗർ, പിസ, പാനിപൂരി, മസാലചാട്ട്, സമോസ, ചിപ്സ് പോലുള്ളവ പൂർണമായും ഒഴിവാക്കുക
പത്ത്
സെെസ് സീറോ ആകുന്നതിന് വേണ്ടി ഭക്ഷണം മാത്രം നിയന്ത്രിച്ചിട്ട് കാര്യമില്ല വ്യായാമം നിർബന്ധമാണ്. ചോറ് പൂർണമായി ഒഴിവാക്കുന്നതാണ് സീറോ ഡയറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക