പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് കിട്ടിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് നടി മീര ചോപ്ര. നടി പ്രിയങ്ക ചോപ്രയുടെ ബന്ധു കൂടിയായ മീര ചോപ്ര സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അഹമ്മദാബാദിലൂള്ള ഡബിള്‍ ട്രീ ബൈ ഹില്‍ട്ടണ്‍ എന്ന ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നാണ് പുഴുവിനെ കിട്ടിയത്. ഭക്ഷ്യസുരക്ഷ വകുപ്പ് ഉടനടി നടപടിയെടുക്കണമെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്. താമസിക്കാന്‍ അമിത വില ഈടാക്കുകയും അതേസമയം കഴിക്കാന്‍ പുഴുക്കളെയാണ് നല്‍കുന്നതെന്നും മീര ആരോപിക്കുന്നു . ഭക്ഷണത്തിന്റെ വീഡിയോയും മീര സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക