സ്വിമ്മിങ് പൂളില്‍നിന്നുള്ള ഫോട്ടോ ഷൂട്ടില്‍ ബോളിവുഡ് താരങ്ങളായ കത്രീനയും മലൈക അറോറയും സിനിമാ വാര്‍ത്തകളില്‍ തിളങ്ങി നിന്നിരുന്നു. ആ ഗണത്തിലേക്ക് മലയാളത്തില്‍ നിന്നും പൂള് ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി അനുമോള്‍. താരം തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘അവള് ജലം ആകുന്നു’ എന്ന മനോഹരമായ എഴുത്തുമായാണ് ജലാശയത്തിലെ ഫോട്ടോഷൂട്ടുമായി അനുമോള്‍ എത്തുന്നത്. ഫോട്ടോയിലെ ചുറ്റുമുള്ള പ്രകൃതി ഭംഗി കണ്ടാല്‍ കൃത്രിമ സ്വിമ്മിങ് പൂളിന് പകരം പ്രകൃതിദത്തമായ ഇടം ആണ് അനു തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് തോന്നിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക