മേട്ടുപ്പാളയം: അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചികിത്സിക്കുന്നതിനിടയില്‍ ചരിഞ്ഞു. മാന്‍കരയ്ക്ക് സമീപം പെരിയനായക്കംപാളയം റേഞ്ചില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.
ഏകദേശം 20 വയസ് പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അവശയായി കിടക്കുകയായിരുന്ന ആനയെ ക്രെയിന്‍ ഉപയോഗിച്ച് നിര്‍ത്താനുള്ള ശ്രമത്തിനിടെ ചരിയുകയായിരുന്നു.
ആനയെ വെറ്റിനറി ഡോക്ടര്‍മാരെത്തി പരിശോധിച്ചിരുന്നു. എരണ്ടകെട്ടാകാം അസുഖത്തിന് കാരണമെന്നാണ് ഡോക്ടറുമാരുടെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക