വിജയപ്രതീക്ഷയിൽ 2022 ലോകകപ്പ് യോഗ്യത മത്സരത്തിനായി ഇന്ത്യൻ ഫുട്ബോൾ ടീം നാളെ ഇറങ്ങുകയാണ്.നാളെ നടക്കുന്ന യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഒമാനെ ആണ് ഇന്ത്യ നേരിടുക.
ഗുവാഹത്തിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ മികച്ച ആരാധക പിന്തുണ ഛേത്രിയും സംഘവും പ്രതീക്ഷിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം ഗുവാഹത്തിയില്‍ എത്തിയ ഇന്ത്യന്‍ ടീം ഇപ്പോള്‍ കഠിന പരിശീലനത്തില്‍ ആണ്.
മലയാളി താരങ്ങളായ അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍ സമദ്, ആശിഖ് കുരുണിയന് എന്നിവരും
ടീമിലുണ്ട്. സഹല്‍ ആദ്യ ഇലവനില്‍ തന്നെ ഉണ്ടായേക്കും. അനസും ആശിഖും ഇപ്പോഴും പൂര്‍ണ്ണ ഫിറ്റ്നസിലേക്ക് എത്തിയിട്ടില്ല.
ഇന്റര്‍ കോണ്ടിനെന്റല് കപ്പില്‍ ഉള്‍പ്പെടെ ഫലങ്ങള്‍ ഇല്ലായെങ്കിലും സ്റ്റിമാചിന്റെ ഇന്ത്യന്‍ ടീം പ്രതീക്ഷ നല്‍കിയിരുന്നു. അത് ഈ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഫലങ്ങളായി മാറും എന്ന് പ്രതീക്ഷിക്കാം.
മധ്യനിരയില്‍ അമര്ജിതിന് പരിക്കേറ്റത് സ്റ്റിമാചിന് പ്രശ്നങ്ങള്‍ നല്‍കുന്നുണ്ട്. സ്റ്റിമാചിന്റെ കീഴില്‍ ഏറ്റവും കൂടുതല്‍ മിനുട്ടുകള്‍ കളിച്ച താരമാണ് അമര്‍ജിത്. മധ്യനിരയിലും ഡിഫന്‍സിലും ആരായിരിക്കും നാളെ ഇറങ്ങുക എന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റു നോക്കുന്നത്. നാളെ വൈകിട്ട് 7.30നാണു മത്സരങ്ങൾ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക