യോഗി ബാബു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സോംബി’. ചിത്രത്തിന്റെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി.
ഭുവന് നുല്ലന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് യാഷിക ആനന്ദ് ആണ്. മനോബാല, ഗോപി, സുധാകര്‍, അംബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
പ്രേംജി അമെരെന് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. എസ് 3 പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രം സെപ്റ്റംബര്‍ 6-ന് പ്രദര്‍ശനത്തിന് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക