ബംഗലൂരു: ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ടിവി സീരിസായ ഷവോമി എംഐ 4X പുറത്തിറക്കി. ബംഗലൂരില് നടന്ന ഷവോമിയുടെ സ്മാര്‍ട്ട് ലിവിംഗ് 2020 ലോഞ്ചിലാണ് പുതിയ ടിവികള്‍ അവതരിപ്പിച്ചത്.
എല്ലാവര്ക്കും 4കെ എന്നതാണ് സ്മാര്‍ട്ട് ടിവിയിലൂടെ ഷവോമി ലക്ഷ്യം വയ്ക്കുന്നത്.
ഷവോമി എംഐ ടിവി 4X 64 ഇഞ്ച് ഫ്ലാഗ്ഷിപ്പ് ടിവിയില്‍ ആന്‍ഡ്രോയ്ഡ് പൈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മെച്ചപ്പെട്ട ടെക്നോളജിയാണ് ഇതിൽ ഉള്ളത്.
എംഐയുടെ യൂസര്‍ ഇന്റര്‍ഫേസ് പാച്ച് വാള് 2 ഇതിന്റെ പ്രധാന പ്രത്യേകതയാണ്. നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം അടക്കം 14ലോളം സ്ട്രീമിംഗ് പാര്ട്ണേര്സിൻറെ 70000 മണിക്കൂര്‍ കണ്ടന്റ് ലഭിക്കും.
163 സെന്റിമീറ്റര്‍ എല്‍ഇഡി 4കെ 10ബിറ്റ് എച്ച്ഡിആര്‍ ഡിസ്പ്ലേയാണ് ടിവിക്കുള്ളത്.
വ്യക്തവും കൂടിയതുമായ കാഴ്ച അനുഭവം നല്കുന്ന ഷവോമിയുടെ ഇന്‍ഹൗസ് വിവിഡ് പിക്ചര്‍ എഞ്ചിന് ഇതിലുണ്ട്.
ഫുള്‍ മെറ്റല്‍ ബോഡിയാണ് ടിവിക്ക്. 20 W സ്പീക്കറാണ് ടിവിയുടെ അടിയില്‍ ക്രമീകരിച്ചിരിക്കുന്നത്. ഡോള്‍ബി ഓഡിയോ, ഡിടിഎസ് എച്ച്ഡി ശബ്ദസംവിധാനം ഈ ടിവിക്ക് ലഭിക്കും.ഇതിനൊപ്പം തന്നെ ചിത്രങ്ങള്‍ക്ക് റിയാലിറ്റ് ഫ്ലോ നല്കാന് എം.ഇ.എം.സി. ചിപ്പ് ടിവിയുടെ ഓണ്‍ബോര്‍ഡിലുണ്ട്.
ഇതിനോടൊപ്പം ഇതേ ടെലിവിഷന്റെ 50 ഇഞ്ച്, 43 ഇഞ്ച് പതിപ്പുകളും ഇറക്കിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ എംഐ ടിവി 4എ 40 ഇഞ്ച് പതിപ്പും ഇറക്കിയിട്ടുണ്ട്.
ഈ ടിവി ഫുള്‍ എച്ച്. ഡി ഡിസ്പ്ലേയാണ്. ടിവികളുടെ വിലയിലേക്ക് വന്നാല്‍ എംഐ 4X 65 ഇഞ്ചിന് വില 54,999 രൂപയാണ്.
സെപ്തംബര്‍ 29ന് എംഐ സ്റ്റോറിലും ഫ്ലിപ്പ്കാര്‍ട്ടിലും വില്‍പ്പനയ്ക്ക് എത്തി. എംഐ 4X 50 ഇഞ്ചിന്റെ വില 29,999 രൂപയാണ് ഉള്ളത്.
എംഐ 4X 43 ഇഞ്ചിന് 24,999 രൂപയാണ് വില. ഇതേ സമയം എംഐ 4എ 40 ഇഞ്ച് ഫുള്‍ എച്ച്.ഡി ടിവിക്ക് വില 17,999 രൂപയാണ് വില. ഓണ്‍ലൈനായി സെപ്തംബര്‍ 29ന് ടിവി വിപണിയില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക