കൊച്ചി കോര്പ്പറേഷന് കീഴിലെ പള്ളുരുത്തി അഗതി മന്ദിരത്തില്‍ വയോധികയെ മര്‍ദ്ദിക്കുന്ന മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അഗതി മന്ദിരത്തിന്റെ സൂപ്രണ്ട് അന്‍വര്‍ ഹുസൈനാണ് വയോധികയെ ക്രൂരമായി മര്‍ദ്ദിക്കുന്നത്. സംഭവത്തില്‍ കോര്പ്പറേഷന് വിശദീകരണം തേടി.
കൊച്ചി കോര്പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഗതിമന്ദിരത്തിലെ സൂപ്രണ്ട് അന്‍വര്‍ ഹുസൈനാണ് വയോധികയെയും മകളെയും ക്രൂരമായി മര്‍ദ്ദിക്കുന്നത്.
നേരത്തെ മാനസികാസ്വാസ്ത്യമുള്ള 38 കാരിയായ രാധ എന്ന യുവതിയെ അനധികൃതമായി അന്‍വര്‍ ഹുസൈന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ജോലിക്കായി കൊണ്ടുപോയിരുന്നു.
രാധയുടെ കയ്യിലുണ്ടായിരുന്ന പണം അടക്കം സൂപ്രണ്ട് കൈക്കലാക്കിയെന്നും പരാതിയുണ്ട്. ഇതു ചോദ്യം ചെയ്യാനെത്തിയ രാധയുടെ മാതാവിനെയാണ് സൂപ്രണ്ട് ക്രൂരമായി മർദിച്ചത്.
അഗതി മന്ദിരത്തിലെ സ്ത്രീകളെ ജീവനക്കാരൻ ദേഹോപദ്രവമേൽപ്പിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ ജില്ലാ കളക്ടർ എസ്.സുഹാസ് പോലീസിനോട് നിർദ്ദേശിച്ചു.
പള്ളുരുത്തി സി.ഐ.യോട് അദ്ദേഹം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് . രണ്ട് സ്ത്രീകളെ ഒരാൾ കയ്യേറ്റം ചെയ്യുന്നതായാണ് ദൃശ്യത്തിലുള്ളത്.
കൊച്ചിയിലെ അഗതി മന്ദിരത്തില്‍ വയോധികയെ മര്‍ദിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണത്തിനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക