മിഖില്‍ മുസലെ സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് മെയിഡ് ഇന്‍ ചൈനയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. രാജ് കുമാര്‍ റാവു നായകനായി എത്തുന്ന ചിത്രത്തില്‍ മൗനി റോയി ആണ് നായിക.
ചിത്രം ദീപാവലിയോടനുബന്ധിച്ച് 2019 ഒക്ടോബര്‍ 25 ന് തീയറ്ററുകളില്‍ റിലീസ് ചെയ്യും.
ദേശീയ അവാര്‍ഡ് ജേതാവായ ഗുജറാത്തി ചലച്ചിത്രമായ റോംഗ് സൈഡ് രാജുവിന്റെ സംവിധായകനാണു മിഖില്‍ മുസലെ.https://www.youtube.com/watch?v=C7u6rtswjCU
ബോമന്‍ ഇറാനി, പരേഷ് റാവല്‍, ഗജരാജ് റാവു, മനോജ് ജോഷി, അമീറ ദസ്തൂര്‍,സുമീത് വ്യാസ്,അമിത് ബിമ്രോ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ചൈനയിലും അഹമ്മദാബാദിലുമാണ് മെയിഡ് ഇന്‍ ചൈനയുടെ ഷൂട്ടിങ് നടന്നത്.
മാഡോക്ക് ഫിലിംസിനു ബാനറില്‍ ദിനേശ് വിജന് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക