കോഴിക്കോട് ബീച്ചിൽ പുതുമയാർന്ന ഒട്ടേറെ ആകർഷണങ്ങളുമായി അവതരിപ്പിച്ച മിർച്ചി ബിൻഗെ ഫെസ്റ്റ് ഈ വർഷം വീണ്ടും വന്നെത്തിയിരിക്കുന്നു. ഡിസംബർ 5 മുതൽ 8 വരെ വൈകുന്നേരം 3 മുതൽ 10 വരെ, കോഴിക്കോട് സൗത്ത് ബീച്ചിൽ, സീ ക്വീൻ ഹോട്ടലിന് എതിർ വശത്താണ് മിർച്ചി ബിൻഗെ ഫെസ്റ്റ് 2.0 ഒരുങ്ങുന്നത്.
കുടുംബങ്ങളെയും യുവാക്കളെയും കുട്ടികളെയും ഒരു പോലെ ആകർഷിക്കുന്ന രീതിയിലാണ് മിർച്ചി ബിൻഗെ ഫെസ്റ്റ് 2.0 ഒരുക്കിയിട്ടുള്ളത്. ഒട്ടേറെ ഷോപ്പിംഗ് അവസരങ്ങൾ, ബാർബിക്യു മുതൽ തെക്കൻ കേരളം വരെയുള്ള സ്വാദിഷ്ടമായ ഭക്ഷണ പദാർത്ഥങ്ങൾ, ദിവസവും നാലോളം ബാൻഡുകളുടെ പെർഫോമൻസ്, കുട്ടികൾക്ക് പ്ലേ ഏരിയ, തുടങ്ങി ഒട്ടേറെ വിനോദങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക