മാമാങ്കത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴിയാണ് ഇപ്പോൾ ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.ഇതോടെ മമ്മൂട്ടിയുടെ ഈ വർഷത്തെ രണ്ടാമത്തെ 100 കോടി ചിത്രമായി മാറുകയാണ് മാമാങ്കം.നേരത്തെ മധുരരാജയും 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു.
ചിത്രം കഴിഞ്ഞ ദിവസം 30000 ഷോകൾ ആഗോള തലത്തിൽ പൂർത്തീകരിച്ചിരിച്ചിരുന്നു.ഇത്രയും വേഗത്തിൽ ഒരു മലയാള സിനിമ 30000 ഷോകൾ പൂർത്തിയാക്കുന്നത് ആദ്യമായാണ്. ഉണ്ണി മുകുന്ദൻ, പ്രാചി ടെഹ്ലൻ, അനു സിതാര, സിദ്ദിഖ്, തരുൺ അറോറ, സുദേവ് നായർ, ഇനിയ, കനിഹ, മണിക്കുട്ടൻ, ജയൻ ചേർത്തല, കവിയൂർ പൊന്നമ്മ, സുരേഷ് കൃഷ്ണ എന്നിങ്ങനെ വലിയ ഒരു താരനിര അണിനിരന്ന ഈ ചിത്രം നാൽപ്പതിൽ അധികം രാജ്യങ്ങളിൽ ആണ് റിലീസ് ചെയ്തത്.
55 കോടിയോളം മുതൽമുടക്കിയാണ് ചിത്രം സംവിധാനം ചെയ്തത്. ശങ്കർ രാമകൃഷ്ണൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്ലൻ എന്നിവരും നിർണ്ണായകമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്.
നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം റിലീസിനെതിയത്. ഉണ്ണിമുകുന്ദൻ, അനുസിതാര, പ്രാചി ടെഹ്ലൻ, സുദേവ് നായർ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക