പ്രമുഖ ദക്ഷിണേഷ്യന്‍ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്ബനിയായ സെറിക്കാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസിലേയ്ക്ക് ഇന്ത്യയില്‍ നിന്ന് നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം നടത്തുന്നു. ടെക്നീഷ്യന്മാരുടേയും സൂപ്പര്‍വൈസര്‍മാരുടെയും തസ്തികകളിലേയ്ക്കാണ് റിക്രൂട്ടമെന്റ്.
യോഗ്യത: എന്‍ജിനീയറിങ് ബിരുദം/ ഡിപ്ലോമ, പെട്രോളിയം പ്രകൃതി വാതകമേഖലയില്‍ (on shore/off shore) നിശ്ചിത പ്രവര്‍ത്തി പരിചയവുമുള്ള വിദഗ്ധരായ എന്‍ജിനീയര്‍/ ടെക്നീഷ്യന് ആയിരിക്കണം അപേക്ഷകര്‍.
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും വിശദ വിരങ്ങള്‍ക്കും www.norkaroots.org സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2020 ജനുവരി 12.
കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്ബരായ 18004253939 (ഇന്ത്യയില്‍ നിന്നും ) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) എന്നിവയില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക