കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. പവന് 360 രൂപ ഉയര്‍ന്ന് 29440 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 3680 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്.
കഴിഞ്ഞമാസം പവന് 29,080 രൂപ നിലവാരത്തിലെത്തി സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. കഴിഞ്ഞവര്‍ഷത്തിന്റെ അവസാന ദിനമാണ് 80 രൂപ ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തിൽ എത്തിയത്. ഇതാണ് ഇപ്പോള്‍ വീണ്ടും തിരുത്തികുറിച്ചത്.
ജനുവരി ഒന്നിന് സ്വര്‍ണവില താഴ്ന്നിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 29,000 രൂപയായിരുന്നു വില. ഇന്നലെ ഇത് 80 രൂപ വര്‍ധിച്ച് ഡിസംബര്‍ 31ലെ നിലവാരത്തില്‍ എത്തി.
ഇന്ന് വീണ്ടും സ്വര്‍ണവില കുതിക്കുകയായിരുന്നു. ഡോളര്‍ ദുര്‍ബലമായതും ആഗോളവ്യാപാരരംഗത്ത് ആത്മവിശ്വാസ കുറവ് പ്രകടമായതുമാണ് സ്വര്‍ണവില ഉയരാന്‍ കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുളള നിക്ഷേപം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക