മരട്: മരടിലെ ജെയിൻ കോറൽ കോവും നിലം പതിച്ചു. കണ്ട്രോൾ റൂമിൽ നിന്നുള്ള മൂന്നാമത്തെ സൈറൺ മുഴങ്ങി സെക്കന്റുകൾക്കുള്ളിൽ ഫ്ലാറ്റ് തകർന്നു. 9 സെക്കന്റ് ആണ് കെട്ടിടം തകരാൻ എടുത്ത സമയം.
ഇന്നലെ സംഭവിച്ചത് പോലെ സമയത്തിന് താമസം ഒന്നും തന്നെ സംഭവിച്ചില്ല. കൃത്യ സമയം പാലിച്ചു തന്നെയാണ് സ്ഫോടനം നടത്തിയത്.
കെട്ടിടത്തിന്റെ വലിയ അവശിഷ്ടങ്ങൾ മുൻപ് പറഞ്ഞത് പോലെ കായലിലേക്ക് വീണിട്ടില്ല. 5 നിലകളിൽ ആയാണ് സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചത്. മറ്റു മൂന്നു ഫ്ളാറ്റുകളെ അപേക്ഷിച്ചു ഏറ്റവും വലിയ കെട്ടിടമായിരുന്നു ജെയിൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക