ഇറ്റാലിയന്‍ വാഹനനിര്‍മാതാക്കളായ പിയാജിയോ ഇന്ത്യയിലെത്തിച്ചിട്ടുള്ള എല്ലാ വാണിജ്യ വാഹനങ്ങളുടെയും ബിഎസ്-6 എന്ജിന് മോഡല്‍ അവതരിപ്പിച്ചു. ഇതോടെ ഇന്ത്യയില്‍ ആദ്യമായി ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്ന ത്രീ വീലര്‍ എന്ന അംഗീകാരം പിയാജിയോ സ്വന്തമാക്കി.
പുതിയ ബിഎസ് 6 ശ്രേണിയുടെ എക്സ് ഷോറൂം വില ഡീസലാണെങ്കില്‍ അതേ മോഡല്‍ ബിഎസ് 4-നേക്കാള്‍ 45,000 രൂപയും ഇതര ഇന്ധന മോഡലുകളാണെങ്കില്‍ 15,000 രൂപ കൂടുതലുമായിരിക്കും.
‘ദി ഫെര്‍ഫോര്‍മന്‍സ് റെയ്ഞ്ച്’ എന്ന നാമകരണത്തോടെ ഡീസല്‍, സി.എന്‍.ജി., എല്‍.പി.ജി. വാഹനങ്ങള്‍ കമ്ബനി ഇതോടൊപ്പം വിപണിയിലെത്തിച്ചിട്ടുണ്ട്. ഏഴ് കിലോ വാട്ട് കരുത്തും 23.5 എന്‍.എം. ടോര്‍ക്കും പ്രദാനം ചെയ്യുന്ന 599 സി.സി. എന്‍ജിനാണ് പുതിയ ഡീസല്‍ വാഹനങ്ങളുടേത്.
5-സ്പീഡ് ഗിയര്‍ ബോക്സും പുതിയ അലുമിനിയം ക്ലച്ചും വാഹനത്തിന്റെ ചരക്ക് വഹിക്കാനുള്ള ശേഷിയും വേഗതയും വര്‍ധിപ്പിക്കാന്‍ സഹായകമാണ്. കൂടാതെ, സി.എന്‍.ജി., എല്‍.പി.ജി. ഓട്ടോറിക്ഷകളില്‍ 230 സി.സി. 3-വാള്‍വ് ഹൈ-ടെക് എന്‍ജിനാണ് ഘടിപ്പിച്ചിട്ടുള്ളത്. ശബ്ദം കുറഞ്ഞ അനായാസമായ യാത്ര ഇതുവഴി സാധ്യമാകുന്നു.
https://youtu.be/vrM7UQI2pzo
പ്രതികരിക്കാൻ ഇവിടെ എഴുതുക