ഏത് അച്ചാറായിരുന്നാലും വിനാഗിരി അതില്‍ നിര്‍ബന്ധമാണ്. രുചി കൂട്ടാനും, കേടു കൂടാതെ സൂക്ഷിക്കാനുമാണ് വിനാഗിരി ചേര്‍ക്കുന്നത്.
എന്നാല്‍ ഇത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ വലുതാണ്. നേര്‍പ്പിച്ച അസറ്റിക് ആസിഡ് ആണ് വിനാഗിരി. എഥനോള്‍ അസറ്റിക് ആസിഡ് ഉപയോഗിച്ച് ഫെര്മന്റേഷന് നടത്തിയാണ് വിനാഗിരി ഉത്പാദിപ്പിക്കുന്നത്.
വിനാഗിരി ഇട്ട അച്ചാര്‍ ഒരു പാട് കഴിക്കുന്നവര്‍ അറിയിണം, ഈ ആരോഗ്യ പ്രശ്നങ്ങള്‍.
* വയറിന് അസ്വസ്ഥത ഉണ്ടാവുന്നതിനും വിനാഗിരി കാരണമാകുന്നുണ്ട്. ചിലരില്‍ മലശോധന കൂട്ടുന്നു,വയറിളക്കം പോലുള്ള അവസ്ഥകളിലേക്ക് വിനാഗിരിയുടെ ഉപയോഗം പലരേയും എത്തിക്കുന്നുണ്ട്.
* ദഹന സംബന്ധമായ പ്രശ്നങ്ങളും വിനാഗിരിയിലെ ഉപയോഗത്തിലൂടെ ഉണ്ടാവുന്നു. ഇത് ദഹത്തിന് തടസ്സം സൃഷ്ടിക്കുകയോ ദഹനത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുകയോ ചെയ്യുന്നു.
* ചിലരില്‍ അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് വിനാഗിരി. ഇത് അച്ചാറിലിട്ട് ഉപയോഗിക്കുന്നതാണെങ്കില്‍ പോലും ഇത്തരം പ്രതിസന്ധികള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അലര്‍ജിയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് ഇനി ശ്രദ്ധിക്കാവുന്നതാണ്. അല്ലെങ്കില്‍ അത് പലപ്പോഴും ആരോഗ്യത്തിന് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
* പല്ല് ദ്രവിക്കുന്നതിന് പലപ്പോഴും വിനാഗിരിയുടെ സ്ഥിരമായ ഉപയോഗം കാരണമാകുന്നു. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ പല്ല് പൊട്ടിപ്പോവുന്നതിനും പല്ലിന് അനാരോഗ്യം വരുന്നതിനും കാരണമാകുന്നു. അതിനാല്‍, വിനാഗിരി അികം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക