കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. എല്ലാ സര്‍വീസുകളും ചൊവ്വാഴ്ച രാത്രി 11. 59ന് മുന്‍പായി ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരുന്ന തരത്തില്‍ സമയം പുനഃക്രമീകരിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്കി.
അതേസമയം എന്ന് വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വിമാനക്കമ്ബനികള്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നേരത്തെ തന്നെ നിര്‍ത്തിവെച്ചിരുന്നു. ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. ബിഹാര്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിമാരും കേന്ദ്രത്തിന് ഇതേ ആവശ്യം ഉന്നയിച്ച് ബിഹാര്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിമാരും കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക