തിരുവനന്തപുരം: കൊറോണ കാരണം സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം. ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയുള്ളു.
മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ മിനിമം ഒരു മീറ്റർ എങ്കിലും അകലം പാലിക്കണം. കടകളില്‍ ചെല്ലുന്നവരും ശാരീരിക അകലം പാലിക്കണം. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ 5 വരെ മാത്രമേ തുറക്കാവൂവെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ആരാധനാലയങ്ങളിലും ജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടും. പെട്രോള്‍ പമ്പ്, ആശുപത്രി എന്നിവ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക