നവ മാധ്യമങ്ങളായ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് എന്നിവയുടെ ഉപയോഗത്തിൽ വ്യാജ പ്രചരണം പെരുകുന്നു . നവ മാധ്യമങ്ങളിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെതായ പേരില്‍ സൗജന്യമായി ഭക്ഷ്യസാധാനങ്ങള്‍ എല്ലാ റേഷന്‍ കാര്‍ഡിലും കോവിഡ് ബോണസായി കൊടുക്കുന്നു എന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് . കൊവിഡ്-19 ന്റെ സാഹചര്യത്തില്‍ ഇത്തരം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി ആവശ്യമായ നിയമ നടപടി സ്വീകരിക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പിന് ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന ഉത്തരവാദിത്വമില്ലെന്നും, വ്യാജ പ്രചരണം നടത്താതിരിക്കുക എന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഫേസ്ബുക് പോസ്റ്റിൽ അറിയിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക