സംസ്ഥാന സര്‍ക്കാര്‍ മാര്‍ച്ച് 31 വരെ പ്രഖ്യാപിച്ച ലോക്ക് ഡൗണിന് പിന്നാലെ കേന്ദ്രവും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ തുടങ്ങിയ ലോക്ക് ഡൗണ്‍ 21 ദിവസം നീണ്ടുനില്‍ക്കും. ജനങ്ങള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്നും രാജ്യത്ത് എവിടെയാണോ അവിടെ തന്നെ ഇരിക്കണമെന്നുമാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്.
എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക് ഒരു വിലയും കല്പിക്കാതെ ചിലര്‍ പുറത്തിറങ്ങി നടക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരും പുറത്തിറങ്ങരുതെന്ന അപേക്ഷയുമായി എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. ഫേസ്ബുക്ക് വീഡിയോയിലൂടെ മഞ്ജു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക