രാജ്യത്ത് ഇന്ന് മാത്രം 386 കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1637 ആയി.
38 പേരാണ് രാജ്യത്താകെ ഇതുവരെ രോഗബാധയില്‍ മരിച്ചത്. 132 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ആദ്യ കൊവിഡ് സ്ഥിരീകരിച്ച ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇന്നാണ്. നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കാണ് കൂടുതലും രോഗം സ്ഥിരീകരിച്ചത്.
ആന്ധ്രാപ്രദേശില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 87 പേരില്‍ 64 പേരും നിസാമുദീനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് സ്ഥിരീകരിച്ചു. ഇവരുമായി ഏറ്റവും അടുത്ത് ഇടപഴകിയ ആറ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക