സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ നാല് പേര്‍ക്കും കോഴിക്കോട് രണ്ട് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ അഞ്ച് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം പകര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്
സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞു. 27 പേര്‍ക്ക് രോഗം ഭേദമായി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞു. സംസ്ഥാനത്ത് 88,855 പേരാണ് നിരീക്ഷണത്തിലുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക