സ്വര്‍ണ വര്ണത്തോടുള്ള പ്രേമം മൂത്ത് ഔഡിയും ബെന്‍സുമെല്ലാം സ്വര്‍ണം പൂശിയ ആളുകളുടെ വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. കാര്‍ മുഴുവന്‍ സ്വര്‍ണ നിറത്തിലാക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇരുചക്രവാഹനങ്ങളില്‍ ഗോള്‍ഡ് റാപ്പ് ചെയ്യുന്നത് അത്ര സാധാരണമല്ല.
റാപ്പ് ചെയ്യാനുള്ള പണച്ചിലവും മറ്റു ബുദ്ധിമുട്ടുമെല്ലാം പരിഗണിച്ചാണ് ഇത്തരത്തിലൊരു ഉദ്യമത്തില്‍ ആരും മുതിരാത്തത്. എന്നാല്‍ സ്കൂട്ടറിന് സ്വര്‍ണ വര്‍ണം നല്‍കിയിരിക്കുന്ന പുണെയിലുള്ള കാര്‍സ് സ്പാ. വെസ്പയുടെ എസ്എക്സ്എല്‍ 150 സ്കൂട്ടറിനാണ് സ്വര്‍ണ നിറം നല്‍കിയിരിക്കുന്നത്. റാപ്പ് ചെയ്യുക മാത്രമല്ല അത് വിഡിയാക്കി യുട്യൂബിലുമിട്ടിട്ടുണ്ട്.
മറ്റുവാഹനങ്ങള്‍ റാപ്പ് ചെയ്യുന്നതുപോലെയല്ല ബൈക്ക് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് ഇവര്‍ പറയുന്നു. സ്കൂട്ടറിന്റെ ഓരോ പാര്‍ട്ട്സുകളും ഊരിയെടുത്ത് പ്രത്യേകമായാണ് റാപ്പ് ചെയ്യുന്നത്.
ചുവപ്പ് നിറമുള്ള വെസ്പയ്ക്ക് റാപ്പിന് ശേഷം പുതിയ രൂപം കൈവന്നു. വെസ്പയുടെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് എസ്എക്സ്എല്‍ 150. 11.06 പിഎസ് കരുത്തുള്ള 150 സിസി എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക