സല്‍മാന്‍ഖാന്റെ വിവാഹം എന്നും ബോളിവുഡിലെ അവസാനമില്ലാത്ത ചര്‍ച്ചയാണ്.എപ്പോഴും പ്രണയ വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന താരവുമാണ് സല്മാന്. ഐശ്വര്യറായി, കത്രീന കെയ്ഫ് എന്നിവരുടെ പേരുകള്‍ സല്‍മാനെ എന്നും ഗോസിപ്പുകോളങ്ങളില്‍ നിറുത്തി. എന്നാല്‍ വിവാഹത്തിന് ക്ഷണക്കത്ത് വിതരണം വരെ എത്തി മുടങ്ങിപ്പോയ ഒരു പ്രണയമുണ്ടായിരുന്നു സല്മാന്. ഇതാ ഈ സാഹചര്യത്തില്‍ സല്‍മാന്റെ ആ മുടങ്ങിയ വിവാഹം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. നീണ്ട പത്തു വര്‍ഷത്തെ പ്രണയമായിരുന്നു സല്മാന് ഖാനും നടി സംഗീത ബിജ്ലാനിയും തമ്മില്‍.
വിവാഹ തീയതി വരെ നിശ്ചയിച്ച ഈ പ്രണയ ബന്ധം അവസാനിച്ചത് വലിയ ചര്‍ച്ചയായിരുന്നു. സല്മാന് ഖാന് ഇതുവരെ വിവാഹം ചെയ്യാതിരിക്കുന്നത് കൊണ്ട് ഈ പ്രണയകഥ ഇന്നും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്.
ദീര്‍ഘനാള്‍ പ്രണയിച്ചതിന് ശേഷം സല്‍മാനും സംഗീതയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വിവാഹ തീയതി നിശ്ചയിക്കുകയും കല്യാണ കത്ത് വരെ തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ തന്റെ സുഹൃത്ത് സോമി അലിയുമായി സല്മാന് ബന്ധമുണ്ടെന്ന് സംശയിച്ച് സംഗീത വിവാഹത്തില്‍ നിന്ന് പിന്മാറിയത്രേ.
സല്‍മാനില്‍ നിന്ന് വേര്‍പിരിഞ്ഞ സംഗീത പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനെ വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധവും നീണ്ടുപോയില്ല. 2010ല്‍ ഇരുവരും വിവാഹമോചിതരായി.
ഈ അടുത്ത സമയത്ത് നല്കിയ ഒരു അഭിമുഖത്തില്‍ വിവാഹത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് സല്മാന് തുറന്നു പറഞ്ഞു.’ ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. നശിച്ചുകൊണ്ടിരിക്കുന്ന സമ്ബ്രദായമാണത്. എന്നാല്‍ ജീവിതത്തില്‍ ഒരു കൂട്ടുവേണം. അത്രമാത്രം’- സല്മാന് പറയുന്നു.
ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ബന്ധമായിരുന്നു സല്‍മാനും ഐശ്വര്യയും തമ്മിലുള്ള പ്രണയം. 2002ല്‍ അത് വേര്‍പിരിഞ്ഞു.. റൊമാനിയക്കാരിയായ മോഡല്‍ ലൂലിയ വാന്‍ച്വറിനെ സല്മാന് വിവാഹം കഴിക്കാന്‍പോകുന്നുവെന്ന് ഒരു കാലത്ത് പ്രചാരണങ്ങളുണ്ടായിരുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക