ജീവനി – അടുക്കളത്തോട്ടം പദ്ധതി ഏറ്റെടുത്ത് ബഹു.ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. കാര്‍ഷിക സമൃദ്ധി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് രൂപീകരിച്ച ‘ജീവനി – നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ പദ്ധതി പ്രകാരമുളള അടുക്കളത്തോട്ട നിർമ്മാണത്തിന് ബഹു.ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. ശൈലജ ടീച്ചറുടെ ഔദ്യോഗിക വസതിയിൽ തുടക്കം കുറിച്ചു.
അടുക്കളത്തോട്ടം മുതല്‍ ഹൈടെക് കൃഷിവരെ നീളുന്ന പച്ചക്കറി കൃഷിയുടെ രീതികള്‍ വ്യാപിപ്പിക്കാനാണ് ജീവനി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും സ്വന്തമായി കൃഷി എന്ന ആശയത്തോടെ ആരംഭിച്ചിട്ടുളള ജീവനി പദ്ധതി സംസ്ഥാന വ്യാപകമായി കൃഷിവകുപ്പ് നടപ്പിലാക്കി വരികയാണ്. ബഹു.മുഖ്യമന്ത്രി, ബഹു. മന്ത്രിമാർ, ബഹു. എം എൽ എമാർ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ വസതികളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കി തുടങ്ങിയത്. വലിയ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക