ഓണ്‍ലൈൻ ആയി മദ്യം വാങ്ങാൻ കാത്തിരുന്നവര്‍ക്കായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ബെവ് ക്യൂവിന്റെ വ്യാജൻ. ഇന്‍സ്റ്റോള്‍ ചെയ്താല്‍ മദ്യ ബ്രാന്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് ആപ്പില്‍ ലഭിക്കുന്നത്.
ആപ്പിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി മദ്യം വാങ്ങേണ്ടത് എങ്ങനെയാണെന്ന വിവരം നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്നോളജീസ് ചൊവ്വാഴ്ച പുറത്തു വിട്ടിരുന്നു. ഇതിനോടകം നിരവധി പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഞ്ച് മണിയോടെ ലഭ്യമാക്കും എന്നാണ് നേരത്തെ അറിയിച്ചത്. ഇതുവരെ 10 ലക്ഷം എസ്എംഎസ് ലഭിച്ചെന്ന് ഫെയർകോഡ് കമ്പനി അറിയിച്ചു. ആപ്പ് പ്ലെയ്സ്റ്റോറിൽ വരാത്തതിനാൽ എസ്എംഎസ് സംവിധാനം ആക്ടിവാകില്ല. എസ്എംഎസ് വഴി ബുക്ക് ചെയ്തവർ വീണ്ടും ബുക്ക് ചെയ്യേണ്ടി വരും. ഇന്ന് മാത്രം 4,64,000 ടോക്കൺ വിതരണം ചെയ്യാനാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക