ഈ മണ്ണിലൊരു കഥ പറയാൻ ജാതിയും മതവും നോക്കേണ്ടി വന്നാൽ ആ നാട് വിപത്തിലേക്കാണ്…!! മണ്ണിന്റെയും മനുഷ്യരുടെയും കഥയുമായി എത്തുന്ന പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ.. സംവിധാകന് അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പാണിത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന വാരിയംകുന്നന് ടീമിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. വാരിയംകുന്നന് ടീമിന് നേരെയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജിന് നേരെയും സൈബര്‍ ആക്രമണം നടക്കുന്ന പശ്ചാതലത്തില്‍ കൂടിയാണ് അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/photo.php?fbid=3349876301729125&set=a.541911725858944&type=3
വര്‍ഗീയതയും അപവാദങ്ങളും നിറഞ്ഞ പ്രസ്താവനകളാണ് ആഷിഖ് അബുവിനും പൃഥ്വിരാജിനും എതിരെ ഉയര്‍ത്തുന്നത്. പൃഥ്വിരാജിനെ വ്യക്തിപരമായി അധിക്ഷേപിച്ചും കുടുംബത്തെ വലിച്ചിഴച്ചും വരെ കമന്റുകള്‍ പ്രവഹിക്കുന്നുണ്ട്. ചിത്രത്തില്‍ നിന്ന് പിന്മാറണമെന്നും അല്ലെങ്കിൽ ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തുമെന്നാണ് ബി.ജെ.പി നേതാവ് ബി രാധാകൃഷ്ണ മോനോന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
ആഷിഖ് അബു ചിത്രം വാരിയംകുന്നന്; നടൻ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണവുമായി സംഘ്പരിവാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക