ആലപ്പുഴയിലെ കുട്ടനാട്ടിൽ കുഴഞ്ഞുവീണ് മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പുളിങ്കുന്ന് കണ്ണാടി സ്വദേശിയായ ബാബു (52) ആണ് കോവിഡ് പോസിറ്റീവ് ആയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇയാൾ മരിച്ചത്. കെട്ടിട നിർമാണ തൊഴിലാളിയായിരുന്ന ബാബു നിരവധി പേരുമായി സമ്പർക്കം പുലർത്തിയിരുന്നു. രോഗ ഉറവിടം കണ്ടെത്താനാവാത്തത് വലിയ ആശങ്കക്ക് വഴിവച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 339 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 149 പേര് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കത്തിലൂടെ 133 പേർക്കാണ് ഇന്നലെ രോഗം ബാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക