ഇന്ത്യയുടെ നൃത്തച്ചുവടുകൾ ലോകത്തിനു മുന്നിലെത്തിച്ച പ്രശസ്ത നർത്തകി അമല ശങ്കർ(101) അന്തരിച്ചു. കൊൽക്കത്തിലായിരുന്നു അന്ത്യം. നർത്തകനും പ്രശസ്ത കൊറിയോഗ്രാഫറും ആയിരുന്ന ഉദയ് ശങ്കറാണ് ഭർത്താവ്. അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ ആനന്ദ ശങ്കർ മകനാണ്. ബംഗാളി നടി മമത ശങ്കർ മകളാണ്.
അമല ശങ്കറിന്റെ ഭർത്താവ് ഉദയ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ അമലയും ഉദയ് ശങ്കറും ചേർന്നഭിനയിച്ചിരുന്നു. 1948ലാണ് കൽപന എന്ന ഈ ഹിന്ദി ചിത്രം പുറത്തിറങ്ങിയത്. ഉദയ് 1977ൽ ലോകത്തോടു വിടപറഞ്ഞെങ്കിലും 92 വയസു വരെ അമല നൃത്തവേദിയിൽ സജീവമായിരുന്നു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രേരണയാൽ പിതാവ് അമലയെ ഉദയ് ശങ്കറിനു കീഴിൽ നൃത്തം പഠിപ്പിക്കാനയച്ചതാണ് ജീവിതത്തിൽ വഴിത്തിരിവായത്. അമല – ഉദയ് ദമ്പതികളുടെ നൃത്തം പിന്നീടു രാജ്യാന്തര പ്രശസ്തി നേടി.
അമല ബ്രഷ് ഉപയോഗിക്കാതെ വിരലുകൾകൊണ്ടു ചെയ്ത പെയിന്റിങ്ങുകളും ഏറെ ശ്രദ്ധേയമായി. മകൻ ആനന്ദ് ശങ്കർ സംവിധാനം ചെയ്ത ‘മിസിങ് യു’ ആണ് അമലയുടെ അവസാന സ്റ്റേജ് പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക