കൊച്ചി: സമ്പര്‍ക്കരോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന എറണാകുളം ജില്ലയില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരന് കോവിഡ്. കാക്കനാട് ഗ്യാസ് ഏജന്‍സിയിലെ വിതരണക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ്.
സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം; മലപ്പുറം, കാസർകോട് സ്വദേശികൾ മരിച്ചു
ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 2 നഴ്സുമാര്‍ക്കും ഇന്നലെ പോസിറ്റീവായി. ഇതില്‍ ഒരാള്‍ തിരുവനന്തപുരം സ്വദേശിനിയാണ്. ഇന്നലെ പോസിറ്റീവായവരില്‍ 4 കുട്ടികളും ഉള്‍പ്പെടുന്നു.
76 പേര് ഇന്നലെ രോഗമുക്തരായി. ഇതില്‍ 50 പേര് എറണാകുളം സ്വദേശികളും 9 പേര് മറ്റു ജില്ലക്കാരും 17 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക