തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ 35 പേർക്ക് കോവിഡ്. കൊച്ചുതുറ മിഷനറീസ് ഓഫ് ചാരിറ്റി ശാന്തിഭവനിലാണ് രോഗവ്യാപനം. അന്തേവാസികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആന്റിജന്‍ പരിശോധനയില്‍. തിരുവനന്തപുരത്തെ ക്ളസ്റ്ററുകളില്‍ രോഗവ്യാപനം തുടരുന്നു.
തുമ്പ ക്ളസ്റ്ററില്‍ 13 പേര്‍ക്ക് കൂടി രോഗംസ്ഥിരീകരിച്ചു. ഇതോടെ തുമ്പ ക്ളസ്റ്ററിലെ രോഗികളുടെയെണ്ണം 126 ആയി. പൊലീസ് ആസ്ഥാനത്ത് എസ്ഐയ്ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇന്നലെ എന്‍.ആര്.ഐ സെല്ലിലെ ഡ്രൈവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു .ഡെപ്യൂട്ടി സ്പീക്കറുടെ ഗണ്‍മാനും രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം
പതിനൊന്ന് നഴ്സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയ രോഗിക്കും കുടുംബത്തിനും കോവിഡ്. ബൈപ്പാസ് റോഡിലുള്ള മെട്രോമെഡ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വന്ന മാങ്കാവ് സ്വദേശിക്കും മൂന്ന് കുടുംബാംഗങ്ങള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ആശുപത്രി താല്‍ക്കാലികമായി അടച്ചു. മുഴുവന്‍ ജീവനക്കാരുടെയും കോവിഡ് പരിശോധന തുടരുകയാണ്. കോവിഡ് രോഗി ചികിത്സയ്ക്കെത്തിയ കൊയിലാണ്ടി കൊല്ലത്തെ അശ്വനി ആശുപത്രിയും അടച്ചു.
കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികില്‍സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു. കൂനമ്മാവ് സെന്റ് തെരേസാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ഏയ്ഞ്ചല്‍ (80) ആണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക