ഇന്ത്യയെ കൂടാതെ മറ്റ് നാല് രാജ്യങ്ങളാണ് ഓഗസ്റ്റ് 15 ആയ ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. കോംഗോ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, Liechtenstein എന്നീ രാജ്യങ്ങളാണ് ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത്. കൊവിഡ് മഹാമാരിയ്ക്കിടെ രാജ്യം ഇന്ന് 74-മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. രാവിലെ 7.30ന് ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവർണ്ണ പതാക ഉയർത്തും. അതേസമയം സംസ്ഥാനത്ത് മുഖ്യമന്ത്രി ക്വാറന്റൈയ്നിൽ പോയ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യദിന ആഘോഷം വെട്ടിചുരുക്കിയിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി നയാഗ്ര വെള്ളച്ചാട്ടത്തിൽ ഇന്ന് വൈകുന്നരം ത്രിവർണ്ണ പതാക ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക