അത്യാവശ്യം വീട്ടു ജോലികള്‍ ചെയ്യിപ്പിക്കാനും കടയില്‍ വിട്ട് സാധനങ്ങള്‍ വാങ്ങിപ്പിക്കാനും, ഒക്കെ സാധിക്കുമെന്ന് പറഞ്ഞുകേട്ട ഒപ്ടിമസ് റോബോട്ടിന്റെ ആദ്യ പതിപ്പ് 2025 അവസാനം വില്‍പ്പനയ്ക്കെത്തിക്കാന്‍ സാധിച്ചേക്കുമെന്ന് ടെസ്ലാ മേധാവി ഇലോണ്‍ മസ്ക്. ബംമ്പിൾബീ എന്ന പേരില്‍ കമ്പനിക്കുള്ളില്‍ അറിയപ്പെടുന്ന ഒപ്ടിമസ്, ടെസ്ലാ കമ്പനിയുടെ ഉപവിഭാഗമാണ് നിര്‍മിക്കുന്നത്, ടെസ്ലാ ബോട്ട് എന്ന പേരിലും ഇത് അറിയപ്പെടുന്നു.
ഒപ്ടിമസിന്റെ വില 5 ലക്ഷം രൂപയായിരിക്കും.അപകടകരമായ ജോലികളും (ഉദാഹരണത്തിന് വായുസഞ്ചാരം കുറഞ്ഞ കിണറുകളിലും മറ്റും ഇറങ്ങുക), മുഷിപ്പന്‍ പണികളും, കടകളില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കുക, ഫാക്ടറി ജോലികള്‍ ചെയ്യിക്കുക തുടങ്ങിയവയൊക്കെ ഒപ്ടിമസിനെ ഏല്പ്പിക്കാനായേക്കുമെന്നാണ് അവകാശവാദം.
ഒപ്ടിമസിന്റെ സവിശേഷതകളില്‍ ഒന്ന് ഒരു ഹ്യൂമനോയിഡ് റോബോട്ട് ആണ് എന്നതാണ്. എന്നുപറഞ്ഞാല്‍ മനുഷ്യാകാരമുള്ള ഒന്ന്. മനുഷ്യാകാരം വേണ്ടെന്നുവച്ചാല്‍ ഒരുപക്ഷെ കൂടുതല്‍ വേഗത്തില്‍ നിര്മിച്ചെടുക്കാന്സാധിക്കുമായിരുന്നു എന്നു പറയുന്നു. പക്ഷെ, മസ്കിന്റെ നിര്ബന്ധമാണത്രെ ഹ്യൂമനോയിഡ് തന്നെ മതിയെന്നത്.
അതേസമയം, മറ്റേതങ്കിലും ഹ്യൂമനോയിഡ് നിര്‍മാതാവിനേക്കാള്‍ മികച്ച നിലയിലാണ് ടെസ്ലയെന്ന് മക്സ്അവകാശപ്പെടുന്നു.ടെസ്ലയ്ക്ക് ഏറ്റവുമധികം എണ്ണം പുറത്തിറക്കാന്‍ വേണ്ട ഫാക്ടറിസജ്ജീകരണങ്ങളും ഉണ്ട്. കാര്യക്ഷമതയിലും വിട്ടുവീഴ്ച വരുത്താതെ ഇവയെ നിര്‍മിച്ചെടുക്കാനും കമ്പനിക്ക് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക