റിയല്‍മി 7, റിയല്‍മി 7 പ്രോ ഫോണുകൾ സെപ്റ്റംബര്‍ ഒന്നിന് അവതരിപ്പിക്കും. ഈ റിയല്‍മി ഉപകരണങ്ങളിലൊന്ന് 65W ഫാസ്റ്റ് ചാര്‍ജിംഗുള്ള 4,300mAh ബാറ്ററിയുമായും, മറ്റൊന്ന് 4,500mAh ബാറ്ററി 65W ഫാസ്റ്റ് ചാര്‍ജിംഗിനൊപ്പം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്ട് ഡിവൈസുകളും ഭാരം കുറഞ്ഞതാണെന്നും നീണ്ട ബാറ്ററി ലൈഫ് ഉള്ളതായും സൂചനയുണ്ട്. മാത്രമല്ല, വരാനിരിക്കുന്ന ഡിവൈസുകളില്‍ 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി + 1080×2400 പിക്സല്‍ ഡിസ്പ്ലേ, ഒക്ടാ കോര്‍ പ്രോസസര്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് സൂചിപ്പിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖല ബാങ്ക് ജോലികള്‍ക്കായി ഇനി മുതല്‍ പൊതു യോഗ്യതാപരീക്ഷ
രണ്ട് സ്മാര്‍ട്ട്ഫോണുകളിലും 8 ജിബി റാമും ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണവും ഉണ്ടായിരിക്കും. പിന്നില്‍ 64 എംപി പ്രൈമറി സെന്‍സറും മുന്‍വശത്ത് 32 എംപി ക്യാമറയും വരുന്നു. ഹോണർ, ഇസഡ്ടിഇ, റിയൽമി എന്നീ മൂന്ന് കമ്പനികൾ സെപ്റ്റംബർ 1 ന് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുമെന്ന് സൂചന നൽകുന്നു. അതുകൊണ്ടുതന്നെ റിയൽമി ഈ തീയതിയിൽ തന്നെ റിയൽമി 7 അവതരിപ്പിച്ചേക്കാം. റിയൽമിയുടെ 7 സീരീസ് കമ്പനി കൃത്യമായി എപ്പോൾ അവതരിപ്പിക്കും എന്നതിനെക്കുറിച്ച് യാതൊരു ഉറപ്പുമില്ല. അതേസമയം, റിയൽമി സി 12, റിയൽമി സി 15 എന്നീ രണ്ട് സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഈ സ്മാർട്ട്ഫോണുകൾക്ക് 8, 999 രൂപ, 9,999 രൂപ എന്നിങ്ങനെ യഥാക്രമം വില വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക