ജ്വല്ലറി നടത്തിപ്പിനായി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. നിക്ഷേപകരുടെ പരാതിയിന്മേലാണ് നടപടി. ചന്തേര പോലീസാണ് എംഎല്‍ക്കെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. എംഎല്‍എ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ നടത്തിപ്പിനാണ് പണം വാങ്ങിയത്.
‘കൊവിഡ് 19 ശ്വാസകോശത്തെ മാത്രമല്ല, പല അവയവങ്ങളേയും സാരമായി ബാധിക്കുന്നു’ ;വിദഗ്ധർ പറയുന്നത് ഇങ്ങനെ
മൂന്ന് പേരില്‍ നിന്നായി 35 ലക്ഷം വാങ്ങിയെന്നാണ് എംഎല്‍എ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി വാങ്ങിയെന്നാണ് കേസ്. ഇതില്‍ ചെറുവത്തൂര്‍ സ്വദേശിയില്‍ നിന്ന് മാത്രം 30 ലക്ഷം വാങ്ങിയെന്ന് എഫ് ഐ ആറില്‍ പറയുന്നു. 2019 മാര്‍ച്ചില്‍ നല്കിയ പണം തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെന്നാണ് പരാതി. മാനേജിംങ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങള്‍ക്കെതിരെയും കേസുണ്ട്. അതേസമയം കേസ് രാഷ്ട്രിയ പ്രേരിതമാണെന്ന് എം.സി ഖമറുദ്ദീൻ എം.എൽ.എ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക