ഇംഗ്ലണ്ടിൽ ഇന്ന് പുതിയ ഫുട്ബോള്‍ സീസണ് തുടങ്ങും. കമ്മ്യൂണിറ്റി ഷീല്‍ഡ് മത്സരത്തോടെയാണ് ഇംഗ്ലണ്ടില്‍ എന്നും ഫുട്ബോള്‍ സീസണ് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ സീസണിലെ പ്രീമിയര്‍ ലീഗ് ചാമ്ബ്യന്മാരായ ലിവര്‍പൂളും എഫ് എ കപ്പ് ചാമ്ബ്യന്മാരായ ആഴ്സണലും തമ്മിലാണ് കമ്മ്യൂണിറ്റി ഷീല്‍ഡിനായി ലീഗ് വെംബ്ലിയില്‍ വെച്ച് ഇന്ന് ഏറ്റുമുട്ടുക.
കോവിഡ് വാക്സിൻ: രണ്ടാമത്തെ വാക്സിനുമായി റഷ്യ; അനുമതി നൽകാനൊരുങ്ങി ഭരണകൂടം
പ്രീസീസണ് മത്സരമായി തന്നെ കൂട്ടുന്നത് കൊണ്ട് ആവശ്യമുള്ളത്ര സബ്സ്റ്റിട്യൂട്ടുകള്‍ കമ്മ്യൂണിറ്റി ഷീല്‍ഡ് മത്സരത്തില്‍ ടീമുകള്‍ക്ക് നടത്താന്‍ ആകും. മത്സരം സമനിലയില്‍ ആണെങ്കില്‍ എക്സ്ട്രാ ടൈം ഇല്ലാതെ പെനാള്ട്ടിയിലേക്കും പോകും. ഓസ്ട്രിയയില്‍ പ്രീസീസണ് കഴിഞ്ഞാണ് ലിവര്‍പൂള്‍ എത്തുന്നത്. ലിവർപൂളിന്റെ വാന്‍ ഡൈക് പരിക്കേറ്റതിനാൽ ആദ്യ ഇലവനില്‍ ഉണ്ടായേക്കില്ല.
ഇതിനു മുൻപ് മൂന്ന് തവണ ആഴ്സണലും ലിവര്‍പൂളും കമ്മ്യൂണിറ്റി ഷീല്‍ഡില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. രണ്ട് തവണ ലിവര്‍പൂളും ഒരു തവണ ആഴ്സണലും ആ ഏറ്റുമുട്ടലുകളില്‍ കിരീടം നേടി. ഇന്ന് രാത്രി 9 മണിക്ക് നടക്കുന്ന മത്സരം സോണി നെറ്റ്വര്ക്കില് തത്സമയം കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക