17 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ചയാണ് ഓഗസ്റ്റ് മാസത്തില്‍ മാരുതിക്കുണ്ടായിരിക്കുന്നത്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധി വാഹന വിപണിയില്‍ നിന്ന് നീങ്ങി തുടങ്ങിയെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കഴിഞ്ഞ മാസം 1,24,624 വാഹനങ്ങളാണ് മാരുതി നിരത്തുകളിലെത്തിച്ചത്. 2019 ഓഗസ്റ്റില്‍ ഇത് 1,06,413 യൂണിറ്റായിരുന്നു.
‘ദി ബീസ്റ്റ്’ ; അല്ലുവിന്റ്റെ റേഞ്ച് റോവര്‍
ആറ് മാസത്തിന് ശേഷമാണ് വില്‍പ്പന നേട്ടം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020 ജൂലൈയില്‍ മാരുതിയുടെ വില്‍പ്പന 1,08,064 യൂണിറ്റായിരുന്നു. എന്നാല്‍, ജൂണില്‍ 57,428 യൂണിറ്റായിരുന്നു. ഓഗസ്റ്റ് മാസത്തെ ആഭ്യന്തര വില്‍പ്പനയില്‍ 21.3 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് മാരുതിയുടെ എന്‍ട്രി ലെവല്‍ വാഹനങ്ങളായ ആള്‍ട്ടോ, എസ്-പ്രെസോ തുടങ്ങിയ മോഡലുകളാണ് . ആള്‍ട്ടോ, എസ്-പ്രെസോ മോഡലുകളുടെ വില്‍പ്പന കണക്ക് 19,709 യൂണിറ്റായിരുന്നു.
അതേസമയം, സ്വിഫ്റ്റ്, സെലേറിയോ, വാഗണ്‍ആര്‍, ഇഗ്നീസ്, ബലേനൊ, ടൂര്‍ എസ്, ഡിസയര്‍ തുടങ്ങിയ വാഹനങ്ങളുടെ വില്പന 61,956 യൂണിറ്റാണ്. സെഡാന് ശ്രേണിയില്‍ കാര്യമായ വില്പന നടന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക