പ്രേമം , നേരം എന്നീ ചിത്രങ്ങൾക്ക് ശേഷം മറ്റൊരു ഹിറ്റ് ചിത്രമൊരുക്കാൻ അൽഫോൻസ് പുത്രൻ. ഇത്തവണ പക്ഷെ നായകൻ നിവിൻ പോളിയല്ല, മലയാളത്തിന്റെ പ്രിയങ്കരനായ നടൻ ഫഹദാണ്. പുത്തൻ ചിത്രവുമായി അൽഫോൻസ് പുത്രൻ എത്തുമ്പോൾ ആരാധകരിൽ ഏറെ പ്രതീക്ഷയുണ്ടെന്നത് പറഞ്ഞു വക്കേണ്ട കാര്യമായിരിക്കില്ല.
ഉറക്കമുണര്‍ന്നാലുടൻ നിങ്ങൾക്ക് ഈ ശീലങ്ങളുണ്ടോ..? ഒഴിവാക്കൂ ഈ മോശം ശീലങ്ങള്‍
ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പ്രോജക്ടിന്റെ വിവരം അല്‍ഫോന്‍സ് പുത്രന് അറിയിച്ചത്. ചിത്രത്തിന് ‘പാട്ട്’ എന്നാണ് പേരിട്ടിരിക്കുന്നത്.ഫഹദ് ഫാസിൽ നായകൻ ആയി എത്തുന്ന ചിത്രത്തിന്റെ നിര്‍മാണം യു.ജി.എം എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സക്കറിയ തോമസ്, ആല്വിന് ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.
രജിത് കുമാറും കൃഷ്ണപ്രഭയും വിവാഹിതരായോ..? വൈറല്‍ ചിത്രത്തിന് പിന്നില്‍…?
സിനിമയിൽ അല്‍ഫോന്‍സ് പുത്രന് മറ്റൊരു പ്രതീക്ഷകൂടി കരുതി വെക്കുന്നുണ്ട്. സിനിമയുടെ സംഗീത സംവിധാനവും താന്‍ തന്നെയായിരിക്കുമെന്നാണ് ഫേസ്ബുക്കില്‍ അല്‍ഫോന്‍സ് പുത്രന് കുറിച്ചിരിക്കുന്നത്. ഇത് ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞിട്ടുമുണ്ട്. അഭിനേതാക്കളുടേയും പിന്നണി പ്രവര്‍ത്തകരുടേയും വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക