ആത്മഹത്യാ നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം അഞ്ചാം സ്ഥാനത്ത്. കൊല്ലത്താണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്നത്. ഇന്ത്യയിലെ ആത്മഹത്യാ നിരക്ക് 10.2 ആയപ്പോൾ കൊല്ലത്തെ നിരക്ക് 41.2 ആണ്. കേരളത്തിലെ ആത്മഹത്യാ നിരക്ക് 24.3 ആണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
കരാർ കഴിയുന്നത് വരെ ബാഴ്സയിൽ തുടരുമെന്ന് മെസ്സി
കേരളത്തിൽ 2018 ൽ 8,237 പേരാണ് ആത്മഹത്യ ചെയ്തത്. 2019 ആയപ്പോൾ 8,556 ആയി ഉയർന്നു. ഏറ്റവും കൂടുതൽ ആത്മഹത്യ സംഭവിക്കുന്നത് കുടുംബ പ്രശ്നങ്ങൾ കാരണമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 3,655 പേരാണ് കേരളത്തിൽ കുടുംബ പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്തത് എന്നാണ് കണക്കുകൾ.
974 പേർ മാനസിക പ്രശ്നങ്ങൾ കൊണ്ടും 974 പേർ മറ്റ് രോഗങ്ങൾ കൊണ്ടും 792 പേർ മദ്യാസക്തി കൊണ്ടും 259 പേർ കടബാധ്യത കാരണവും 230 പേർ പ്രണയം തകർന്നതുകൊണ്ടും 81 പേർ തൊഴിലില്ലായ്മ കാരണവും ആത്മഹത്യ ചെയ്തു.
കൊല്ലത്ത് 130 പേരാണ് മാനസിക രോഗങ്ങൾ കാരണവും 150 പേർ കുടുംബപ്രശ്നങ്ങൾ കാരണവും 26 പേർ പ്രണയബന്ധങ്ങൾ കാരണവും ആത്മഹത്യ ചെയ്തു. തൃശൂർ ജില്ലയിലെ ആത്മഹത്യാ നിരക്ക് 21.8 ആണ്. കടബാധ്യതയാണ് ജില്ലയിലെ പ്രധാന കാരണം. 48 പേരാണ് ആത്മഹത്യ ചെയ്തത്. കേരളത്തിൽ മാത്രം പ്രതിവർഷം 8000 പേരാണ് ആത്മഹത്യ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക