ഇനി മുതല്‍ ഫേസ്ബുക്ക് മെസഞ്ചറില്‍ അഞ്ച് സന്ദേശങ്ങള്‍ മാത്രമേ വ്യക്തികള്‍ക്കോ, ഗ്രൂപ്പുകള്‍ക്കോ ഒരു ഉപയോക്താവിന് ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കൂ. തെറ്റായ വിവരങ്ങള്‍ പടരുന്നത് തടയാനും, വ്യാജപ്രചാരണങ്ങള്‍ തടയാനുമാണ് ഈ നീക്കം എന്നാണ് ഫേസ്ബുക്ക് വിശദീകരിക്കുന്നത്.
അഞ്ച് സന്ദേശങ്ങള്‍ എന്നത് ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ലിങ്കുകള്‍ എന്നിവയ്ക്കെല്ലാം ബാധകമാണ്. 2018 ലാണ് വാട്സ്ആപ്പ് ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നത്. അതേ രീതിയാണ് ഇപ്പോള്‍ ഫേസ്ബുക്ക് മെസഞ്ചറും തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക