റിസര്‍വ് ബാങ്കിന്റെ സ്പെഷല്‍ ലിക്വിഡിറ്റി സൗകര്യമുപയോഗിച്ച് എടുത്ത 50000 കോടി രൂപ വായ്പ കാലാവധിക്കുമുമ്പേ തിരിച്ചടച്ചതായി യെസ് ബാങ്ക് അറിയിച്ചു. ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്മാന് സുനില്‍ മേത്തയാണ് ഇക്കാര്യം അറിയിച്ചത്.
നടി മിയ ജോർജ്ജ് വിവാഹിതയായി, വരൻ വ്യവസായിയായ ആഷ്വിൻ ഫിലിപ്പ്
അടുത്തിടെ മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് ബാങ്കിന്റെ റേറ്റിംഗ് സ്റ്റേബില്‍ ഔട്ട്ലുക്കിലേക്ക് ഉയര്‍ത്തിയിരുന്നു. ഡിപ്പോസിറ്റ് റേറ്റിംഗ് എ2വില്‍നിന്ന് എ2 പ്ലസിലേക്ക് ക്രിസിലും ഉയര്‍ത്തിയിരുന്നു. അതേസമയം, സ്ഥാപനങ്ങള്‍ക്കും റീട്ടെയില്‍ നിക്ഷേപകര്‍ക്കും ബാങ്കിന്റെ പുനസംഘടന പദ്ധതിയിലുള്ള ആത്മവിശ്വാസമാണ് 15000 കോടി രൂപയുടെ ഓഹരി ഇഷ്യുവിന്റെ വിജയം കാണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക