ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡായ ലാംഗ്ഡൻ മോട്ടോർസൈക്കിൾസ് തങ്ങളുടെ 250 സിസി ടൂ-സ്ട്രോക്ക് മോട്ടോർസൈക്കിൾ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കൗണ്ടർ – റൊട്ടേറ്റിംഗ് ക്രാങ്കിന്റെ സവിശേഷതയോടെയാണ് ഈ മോട്ടോർസൈക്കിൾ എത്തുന്നത്.
സൈബർ കുറ്റകൃത്യങ്ങൾ; പരാതി നൽകാൻ എന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്നത് തെറ്റായ നമ്പറുകൾ
മോട്ടോർസൈക്കിളിന്റെ എഞ്ചിൻ നിർമ്മിച്ചിരിക്കുന്നത് ഇറ്റാലിയൻ കമ്പനിയായ വിൻസാണ്. ഒരു അലുമിനിയം ട്യൂബ് ഫ്രെയിമിലാണ് എഞ്ചിൻ സ്ഥാപിച്ചിരിക്കുന്നത്. കംപ്രഷൻ, റീബൗണ്ട് ഡാമ്പിംഗ്, പ്രീലോഡ് അഡ്ജസ്റ്റ്മെന്റ് എന്നിവയുള്ള ഓഹ്ലിൻസ് 43 mm ഫോർക്കാണ് മുന്നിൽ വരുന്നത്, പിന്നിൽ K-ടെക് ഇരട്ട ഷോക്കുകൾ ഉണ്ട്. കൈകൊണ്ട് പൂർത്തിയാക്കിയ ഗോൾഡ് ലീഫ് ഡീറ്റേലിങ്ങുകളും ടോപ്പ്-സ്പെക്ക് സൈക്കിൾ ഭാഗങ്ങളും ഉപയോഗിച്ചാണ് വാഹനം പൂർത്തിയാക്കിയിരിക്കുന്നത്. ആദ്യത്തെ 100 ബൈക്കുകളുടെ പ്രീ-ഓർഡറുകൾ ഇതിനകം എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക