കന്നഡ താരം യാഷ് തന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ കെജിഎഫ്: ചാപ്റ്റര്‍ 2ന്റെ സെറ്റില്‍ ഇന്ന് ജോയിന്‍ ചെയ്തു. 2018 ലെ ഹിറ്റ് ചിത്രമായ കെജിഎഫ്: ചാപ്റ്റര്‍ 1 ന്റെ തുടര്‍ച്ചയാണ് ചാപ്റ്റര്‍ 2. ചിത്രം ഒക്ടോബര്‍ 23 ന് ലോകമെമ്ബാടും പ്രദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊറോണ വൈറസ് പാന്‍ഡെമിക് കാരണം ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കേണ്ടി വന്നു. ഏഴുമാസത്തിനുശേഷം, സര്‍ക്കാര്‍ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ച് ടീം സെപ്റ്റംബറില്‍ ചിത്രീകരണം പുനരാരംഭിച്ചു.
https://www.facebook.com/TheOfficialYash/posts/3061560690737988?__cft__[0]=AZWbVzjT47hDKTR9JHWugp8oz4qYO98LAMjnVR7m_75ay_fTmuefe2fXkeN2CLcTMDglfxhwY68KF1dBz8LMi1iTmJKna97jqvad_OLST7eV8A_1q6b0BJKLWfiyrK-WJ-t2VovcqnkgALS4UcDCYJkm_GaMNIQ-OaMGi9Ea5rAaUvOmRkN4sBXS3Gg2IcF2jvU&__tn__=%2CO%2CP-R
പോസ്റ്റ് ലോക്ക് ഡൗണിന് ശേഷം തന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് ആരംഭിച്ചതായി ഇപ്പോള്‍ യാഷ് വെളിപ്പെടുത്തി. ഇന്ന് യാഷ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. കെജിഎഫിന്റെ അബഹിനേതാക്കള്ക്ക് ഒരു പതിവ് ആരോഗ്യ പരിശോധന ഉണ്ടായിരിക്കും, മാത്രമല്ല ഷെഡ്യൂള്‍ പൂര്‍ത്തിയാകുന്നതുവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. 10 മുതല്‍ 15 ദിവസത്തെ ഷൂട്ടിംഗ് മാത്രംമാണ് ബാക്കി ചിത്രത്തിന് ഇനി ബാക്കിയുള്ളത്. സഞ്ജയ് ദത്തിനെ കൂടാതെ കെജിഎഫ് 2 ഒരു പ്രധാന റോളില്‍ രവീന ടണ്ടനും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക