ജിയോ ട്യൂബ് പദ്ധതിക്ക് അന്തിമ അനുവാദം വൈകുന്നതില്‍ ക്ഷുഭിതയായി മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. കരാര്‍ പുനഃപരിശോധിക്കണമെന്ന നിയമമന്ത്രി എ.കെ. ബാലന്റെ വാക്കുകളാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
മന്ത്രിസഭാ യോഗത്തില്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
അതേസമയം, റൂൾസ് ഓഫ് ബിസിനസ് ഭേദഗതി സംബന്ധിച്ച് വിവരങ്ങൾ പുറത്തു വന്നതിൽ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി.
അധികാര കേന്ദ്രീകരണത്തിന് ശ്രമിക്കുന്നു എന്ന വിലയിരുത്തൽ തെറ്റാണെന്ന് പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. വ്യക്തത വരുത്തിക്കൊണ്ട് ഉടൻ റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതിക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക