മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഞായറാഴ്ച 5369 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3726 പേര് രോഗമുക്തി നേടി. 1,25,109 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. പുതുതായി 113 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ 44,024 ഇതുവരെ സംസ്ഥാനത്ത് മരിച്ചു. 16,83,775 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 15,14,079 പേര് ഇതിനോടകം രോഗമുക്തരായി.
തമിഴ്നാട്ടില്‍ ഞായറാഴ്ച് 2504 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 3544 പേര് രോഗമുക്തി നേടി. 20,994 രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
കര്‍ണാടകയില്‍ ഞായറാഴ്ച 3652 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8053 പേര് രോഗമുക്തി നേടി. 24 മരണങ്ങളും ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 11,192 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 50,592 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ രോഗം സ്ഥിരീകരിച്ച 8,27,064 പേരില്‍ 7,65261 പേര് രോഗമുക്തി നേടി.
ദല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,664 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 51 മരണങ്ങളും ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 4,159 പേര്‍കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. 34,173 പേരാണ് ഇനി ചികിത്സയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക