പതഞ്ജലിയുടെ സ്വസരി കൊറോണിൽ കിറ്റിന് വലിയ സാമ്പത്തിക നേട്ടം. കോവിഡ് പ്രതിരോധ മരുന്നെന്ന അവകാശവാദവുമായാണ് സ്വസരി കൊറോണിൽ കിറ്റ് പതഞ്ജലി പുറത്തിറക്കിയത്. ജൂൺ 23നായിരുന്നു കോവിഡ് ഭേദമാക്കുമെന്ന അവകാശവാദവുമായി പതഞ്ജലി മരുന്ന് പുറത്തിറക്കിയത്.
ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ നടി നമിത കിണറ്റില്‍ വീണു, ഷൂട്ടിംഗ് കണ്ട് നിന്നവരില്‍ അമ്പരപ്പ്
സ്വാസരി കൊറോണിൽ കിറ്റിന്റെ പരസ്യങ്ങൾക്ക് ആയുഷ് മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയിരുന്നു. അംഗീകൃത പരീക്ഷണങ്ങളൊന്നും നടത്താതെയാണ് മരുന്ന് പുറത്തിറക്കിയത് എന്ന കാരണത്താലായിരുന്നു മരുന്നിന്റെ പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. നാല് മാസം കൊണ്ട് ഇരുന്നൂറ്റിയമ്പത് കോടി രൂപയുടെ ബിസിനസ് ആണ് കൊറോണിൽ കിറ്റ് വഴി നടന്നതെന്ന് കമ്പനി പറയുന്നു. ഓൺലൈനിലൂടെയും ഡയറക്ട്, ജനറൽ മാർക്കറ്റുകളിലൂടെയുമായിരുന്നു വിൽപന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക