30 കോടി രൂപയുടെ സൗഭാഗ്യം എത്തിയത് കുവൈറ്റിലെ മൂന്ന് മലയാളികൾക്ക്. അബുദാബി ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (ഏകദേശം 30 കോടി രൂപ) ലഭിച്ചത് കുവൈറ്റില്‍ ജോലി ചെയ്യുന്ന മലയാളികളായ നോബിന് മാത്യു, തോമസ് (പത്തനംതിട്ട), പ്രമോദ് നീലേശ്വരം എന്നിവർക്ക്.
മൂന്ന് പേരും ഒരുമിച്ച് എടുത്ത ടിക്കറ്റിനാണ് ഇത്തവണത്തെ സൗഭാഗ്യം വന്നെത്തിയത്. നാല് തവണ ടിക്കറ്റ് എടുത്തിരുന്നെങ്കിലും സൗഭാഗ്യം എത്തിയത് ഇത്തവണത്തെ ഓൺലൈൻ വഴി വാങ്ങിയ 254806 നമ്പർ ടിക്കറ്റിനാണ്.
മൂന്ന് പേരും കുവൈറ്റിലെ പ്രമുഖ ഓട്ടോ സ്പെയർ പാർട്ട്സ് സ്ഥാപനമായ കിയയിൽ ജോലി ചെയ്യുന്നവരാണ്. നോബിന് മാത്യുവാണ് ഓൺലൈൻ വഴി ടിക്കറ്റ് വാങ്ങിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക