ടയർ നിർമ്മാതാക്കളായ സിയറ്റും റോയൽ എൻഫീൽഡും സഹകരണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി പുതിയതായി നിരത്തിലെത്തുന്ന റോയൽ എൻഫീൽഡ് മീറ്റിയോർ 350യുടെ എല്ലാ മോഡലുകളിലും സിയറ്റിന്റെ അത്യാധുനിക രൂപകല്പനയോടുകൂടിയ സൂം പ്ലസ് ശ്രേണിയിലുള്ള ട്യൂബ് ലെസ്സ് ടയറുകൾ ഉപയോഗിക്കും.
ദൈർഘ്യമേറിയ റൂട്ടുകളിലെ ക്രൂയിസിംഗ് കഴിവുകൾക്ക് പേരുകേട്ട സൂം പ്ലസ് ശ്രേണി ടയറുകൾ ദേശീയപാതകളിലെ യാത്രകളെ കൂടുതൽ സുഖകരമാക്കുന്നു.
കൂടാതെ, സൂം പ്ലസ് ശ്രേണിയിലുള്ള ടയറുകളുടെ രൂപകൽപ്പനയും മോഡലുകളും റൈഡർ ബാലൻസും നനഞ്ഞതും, വരണ്ടതുമായ പ്രതലങ്ങളിൽ മികച്ച ഉറപ്പും നൽകുന്നു.ഫ്രണ്ട്, റിയർ ടയർ മോഡലുകൾ യഥാക്രമം 100/90–19 സൂം പ്ലസ് എഫ്, 140/70–17 സൂം പ്ലസ് എന്നിങ്ങനെ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക