കണ്ണൂർ :ഐ എച്ച് ആര് ഡിയുടെ കീഴില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (04602206050, 8547005048), ചീമേനി ( 04672257541, 85470050 52), മാനന്തവാടി (04935 245484, 8547005060) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകള്‍ക്ക് അനുവദിച്ചിട്ടുള്ള ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ( പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 200 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ ഹാജരാക്കേണ്ടതാണ്. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക